ErnakulamLatest NewsKeralaNattuvarthaNews

‘കെ. മുരളീധരൻ്റെ മകന് സോണിയ വധു’: മകൻ ശബരിനാഥിന്റെ വിവാഹ വാർത്ത പങ്കുവെച്ച് കെ. മുരളീധരൻ

കൊച്ചി: കെ. മുരളീധരൻ എം.പിയുടെ മകൻ വിവാഹിതനായി. ഫേസ്ബുക്കിലൂടെയാണ് മുരളീധരൻ മകന്റെ വിവാഹ വിവരം പങ്കുവച്ചത്. മകൻ ശബരിനാഥിന്റെ വിവാഹമായിരുന്നുവെന്നും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി. മുരളീധരന്റെ രണ്ടാമത്തെ മകനാണ് ശബരിനാഥ്.

കെ. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

എന്റെ മകൻ ശബരിനാഥ്‌ന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്‌നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണം.ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button