കണ്ണൂർ മുൻ എസ്.പിയും കെഎപി നാലാം ബറ്റാലിയന്റെ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രക്ക് സ്ഥലം മാറ്റം. കർണാടക കേഡറിലേക്കാണ് മാറ്റം ലഭിച്ചത്. യതീഷ് ചന്ദ്രക്ക് സംസ്ഥാന സർവ്വീസ് വിടാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര വകുപ്പ് നൽകി.
എന്നാൽ, കെഎപി നാലാം ബറ്റാലിയന്റെ ചുമതലക്കാരനായി യതീഷ് ചന്ദ്രയെ കുറച്ചു ദിവസം മുൻപാണ് നിയമിച്ചത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ മൂന്ന് വർഷത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്രസർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സ്ഥലം മാറ്റം.
Post Your Comments