ശ്രീനഗര്‍ : ലഡാക്ക് സംഘര്‍ഷം മുതലെടുത്ത് ഇന്ത്യയ്‌ക്കെതിരെ ഒളിയാക്രമണം നടത്താന്‍ പദ്ധതിയിട്ട് പാകിസ്ഥാൻ. സംഘര്‍ഷാവസ്ഥ മറയാക്കി രാജ്യത്തേക്ക് ഭീകരരെ അയക്കാന്‍ പാകിസ്ഥാൻ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരം. ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചൈനയുമായിട്ടുള്ള അതിര്‍ത്തി സംഘര്‍ഷം ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താന്‍ പാകിസ്ഥാൻ മികച്ച അവസരമായി കണക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. 400 ലധികം ഭീകരരെ രാജ്യത്തേക്ക് അയക്കാനാണ് നിലവില്‍ പാകിസ്ഥാൻ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണ രേഖയിലെ ലോഞ്ച് പാഡുകളില്‍ ഭീകരര്‍ തക്കം പാര്‍ത്തിരിക്കുകയാണ്. പാകിസ്ഥാൻ സൈന്യത്തിന്റെ എസ്എസ്ജി വിഭാഗത്തിന്റെ സഹായവും ഇവര്‍ക്കുണ്ട്. അടുത്തിടെയായി നിയന്ത്രണ രേഖയ്ക്ക് സമീപം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക് സൈന്യത്തിന്റെ ആക്രമണം വര്‍ദ്ധിച്ചുവരികയാണ്. ഭീകരരെ അതിര്‍ത്തികടത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഇന്ത്യന്‍ സുരക്ഷാ സേനയെ ആക്രമിക്കുന്നതിനായി ബോര്‍ഡര്‍ ആക്ഷന്‍ ടീമിനെയും പാകിസ്ഥാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യ സുരക്ഷ ശക്തമാക്കി.
Post Your Comments