ThiruvananthapuramLatest NewsKeralaNattuvarthaNews

കോടിയേരിയുടെ വർഗീയ പരാമർശത്തിന് പിന്നിൽ പിണറായിയുടെ താല്പര്യങ്ങളും പ്രത്യേക അജണ്ടകളും : കെ മുരളീധരൻ

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമർശനവുമായി കോൺഗ്രസ് എം.പി. കെ. മുരളീധരൻ. കോടിയേരിയുടെ വർഗീയ പരാമർശത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്ന് കെ. മുരളീധരൻ പറഞ്ഞു. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കാൻ വേണ്ടിയാണ് കോടിയേരിയുടെ ഇത്തരത്തിലുളള പരാമർശങ്ങളെന്നും അദ്ദേഹം ആരോപിച്ചു.

എം.പി. കെ. മുരളീധരന്റെ പ്രതികരണം

പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാലും മന്ത്രിസഭയുടെ ചരട് കൈയ്യിലിരിക്കുന്നതിനുവേണ്ടിയാണ് കോടിയേരിയുടെ നീക്കം. പിണറായി വിജയന് വേണ്ടിയാണ് കോടിയേരി ഈ രീതിയിൽ സംസാരിക്കുന്നത്. നരേന്ദ്ര മോദിക്ക് വേണ്ടി അമിത് ഷാ എങ്ങനെയാണോ സംസാരിക്കുന്നത് അതു പോലെ തന്നെയാണ് കോടിയേരി സംസാരിക്കുന്നത്. പിണറായി വിജയന്റെ മനസ്സിൽ ഇരുപ്പ് മനസ്സിലാക്കി കോടിയേരി പ്രതികരിക്കുന്നു.

ഇത് മുഹമ്മദ് റിയാസിന് വേണ്ടിയാണ്. മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാലും ആ ചരട് കയ്യിലിരിക്കണം. ഇതിനുവേണ്ടി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്, ന്യൂനപക്ഷ സമുദായാംഗത്തെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കോടിയേരി ഇത്തരം പരാമർശം നടത്തുന്നത്. മുഹമ്മദ് റിയാസിനെ തങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിക്കാറില്ല. ചെറുപ്പക്കാരനായ അദ്ദേഹത്തിന് അധികാരങ്ങള്‍ ലഭിക്കുന്നതില്‍ കോണ്‍ഗ്രസിന് സന്തോഷമാണ്. പക്ഷേ, റിയാസിനെ ലക്ഷ്യം വെച്ച് വര്‍ഗീയത പറയുന്നത് എന്തിനാണ് ?

പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാലും മന്ത്രിസഭയുടെ ചരട് കൈയ്യിലിരിക്കുന്നതിനുവേണ്ടിയാണ് കോടിയേരിയുടെ നീക്കം. പിണറായി വിജയന് വേണ്ടിയാണ് കോടിയേരി ഈ രീതിയിൽ സംസാരിക്കുന്നത്. നരേന്ദ്ര മോദിക്ക് വേണ്ടി അമിത് ഷാ എങ്ങനെയാണോ സംസാരിക്കുന്നത് അതു പോലെ തന്നെയാണ് കോടിയേരി സംസാരിക്കുന്നത്. പിണറായി വിജയന്റെ മനസ്സിൽ ഇരുപ്പ് മനസ്സിലാക്കി കോടിയേരി പ്രതികരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles

Back to top button