COVID 19Latest NewsNewsIndia

മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

മുംബൈ : മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്ന് 23,350 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 9,07,212 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസവും സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 328 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 26,604 പേരാണ് സംസ്ഥാനത്തുടനീളം കോവിഡ് ബാധിച്ച് മരിച്ചത്. 2,35,857 രോഗികള്‍ നിലവില്‍ വിവിധ ജില്ലകളിലായി ചികിത്സയിലുണ്ട്. 6,44,400 പേര്‍ ഇതുവരെ രോഗമുക്തരായി. ഞായറാഴ്ച മാത്രം 7,826 പേര്‍ രോഗമുക്തി നേടി.

അതേസമയം കര്‍ണാടകയില്‍ പുതുതായി 9319 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,98,551 ആയി. 95 പേര്‍ ഞായറാഴ്ച മരിച്ചു. 6,393 പേരുടെ ജീവനാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് കവര്‍ന്നത്. 99,266 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 2,92,873 പേര്‍ ഇതുവരെ രോഗമുക്തരായി. ഞായറാഴ്ച മാത്രം 9,575 പേര്‍ രോഗമുക്തി നേടി.

ആന്ധ്രാപ്രദേശില്‍ കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആന്ധ്രയില്‍ 10,794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,98,125 ആയി. 24 മണിക്കൂറിനിടെ 70 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 4,417 ആയി വര്‍ധിച്ചു. 99,689 രോഗികളാണ് നിലവില്‍ ആന്ധ്രയില്‍ ചികിത്സയിലുള്ളത്. 3,94,019 പേര്‍ ഇതുവരെ രോഗമുക്തരായി.

തമിഴ്‌നാട്ടില്‍ 5,783 പേര്‍ക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്‌. 5,820 പേര്‍ രോഗമുക്തരായി.4,04,186 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം രോഗമുക്തായി ആശുപത്രി വിട്ടത്. നിലവില്‍ 51,458 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 51,26,231 പേര്‍ക്കാണ് സംസ്ഥാനത്ത് ആര്‍ടി-പിസിആര്‍ പരിശോധന നടത്തിയത്. ഇതില്‍ 4,63,480 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച 88 പേര്‍കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 7,836 ആയി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button