COVID 19Latest NewsKeralaNews

കാസര്‍കോട് രണ്ട് കോവിഡ് മരണം; സംസ്ഥാനത്ത് ആകെ മരണം 339 ആയി

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. നായന്മാര്‍മൂല സ്വദേശി സി.എ.ഹസൈനാര്‍ (66), കുമ്പള സ്വദേശി കമല (60) എന്നിവരാണ് മരിച്ചത്. ഹസൈനാര്‍ കാസര്‍കോട് മെഡിക്കല്‍ കോളജിലും കമല പരിയാരത്തും ചികില്‍സയിലായിരുന്നു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച് സംസ്ഥാനത്ത് ശനിയാഴ്ച മരിച്ചവരുടെ എണ്ണം 13. ആകെ മരണം 339 ആയി.

കോഴിക്കോടും ആലപ്പുഴയിലും പത്തനംതിട്ടയിലുമായി മൂന്ന് പേരും മരിച്ചു. മണ്ണഞ്ചേരി സ്വദേശി സുരഭിദാസാണ് ആലപ്പുഴയില്‍ മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന് 21 വയസായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു മരണം. 80 വയസുള്ള ഉസ്മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മരിച്ചത്. ഉസ്മാനും വൃക്കരോഗിയായിരുന്നു. കോവിഡ് ചികില്‍സയിലായിരുന്ന പത്തനംതിട്ട ചുരുളിക്കോട് സരസമ്മ കോട്ടയം മെഡിക്കല്‍ കോളജിലാണ് മരിച്ചത്. 68 വയസായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button