Latest NewsKeralaNews

സമൂഹത്തിന്റെ ഒറ്റപ്പെടുത്തലും അവഗണനയും സഹിച്ച് പലപ്പോഴും വേതനം പോലും കൃത്യസമയത്ത് ലഭിക്കാതെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന പാവം മനുഷ്യരുടെ വലിയൊരു കൂട്ടത്തിന് ആവശ്യത്തിന് ചീത്ത പേരുണ്ടാവാന്‍ ഈ ജാതി ഒരെണ്ണം മതി ; ഡോ.ഷിംന അസീസ്

ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ച സംഭവത്തിനെതിരെ പ്രതികരണവുമായി ഡോ. ഷിംന അസീസ്. രാവും പകലും ഒഴിവില്ലാതെ തെക്കും വടക്കും ഓടുന്ന, സമൂഹത്തിന്റെ ഒറ്റപ്പെടുത്തലും അവഗണനയും സഹിച്ച് കഴിഞ്ഞ കുറേ മാസങ്ങളായി പലപ്പോഴും വേതനം പോലും കൃത്യസമയത്ത് ലഭിക്കാതെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന പാവം മനുഷ്യരുടെ വലിയൊരു കൂട്ടത്തിന് ആവശ്യത്തിന് ചീത്ത പേരുണ്ടാവാന്‍ ഈ ജാതി ഒരെണ്ണം മതിയെന്ന് ഷിംന അസീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആറന്മുള വിമാനത്താവള പ്രദേശത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവറായ കായംകുളം സ്വദേശി നൗഫല്‍ 20കാരിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതി ആശുപത്രിയിലെത്തി പൊലീസിനോട് കാര്യം വ്യക്തമാക്കിയപ്പോളാണ് സംഭവം പുറംലോകമറിഞ്ഞത്. ഇത്തരത്തിലുള്ള ഒരാള്‍ മതി രാപകലില്ലാതെ കഷ്ടപ്പെട്ട് ജീവിക്കുന്ന പാവം മനുഷ്യരുടെ വലിയൊരു കൂട്ടത്തിന് ആവശ്യത്തിന് ചീത്ത പേരുണ്ടാക്കാന്‍ എന്ന് ഷിംന അസീസ് പറയുന്നു.

കോവിഡ് രോഗിക്ക് പോലും മനസ്സമാധാനവും പരിഗണനയും കൊടുക്കാത്തവനെതിരെ ഏറ്റവും മാതൃകാപരമായ ശിക്ഷയുണ്ടാവണമെന്നും ഷിംന കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. അവന്‍ തിരിഞ്ഞത് രോഗിയായ സ്ത്രീത്വത്തിനെതിരെ മാത്രമല്ല, ഏത് നേരത്തും വിശ്വാസത്തോടെ മനുഷ്യന്‍ കയറുന്ന ഒരു വാഹനത്തിന്റെ സാരഥികളോട് ഒന്നടങ്കമുള്ള വിശ്വാസത്തിനെതിരെ കൂടെയാണെന്നും അവര്‍ പറയുന്നു.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒറ്റപ്പെടുത്താനാവുന്നവരല്ല ജീവന്‍ തുലാസ്സില്‍ വെച്ച് നിലവിളിച്ചോടുന്ന ആ വെളുത്ത വാഹനത്തിലെ ഡ്രൈവര്‍മാര്‍മാരെന്നും അവരോടൊപ്പം തന്നെയാണ് താനെന്നും ഷിംന അസീസ് പറയുന്നു.

ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

കോവിഡ് രോഗിയെ പീഡിപ്പിച്ച് 108 ആംബുലന്‍സ് ഡ്രൈവര്‍ ആറന്‍മുളയില്‍ അറസ്റ്റിലായി.
രാവും പകലും ഒഴിവില്ലാതെ തെക്കും വടക്കും ഓടുന്ന, സമൂഹത്തിന്റെ ഒറ്റപ്പെടുത്തലും അവഗണനയും സഹിച്ച് കഴിഞ്ഞ കുറേ മാസങ്ങളായി പലപ്പോഴും വേതനം പോലും കൃത്യസമയത്ത് ലഭിക്കാതെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന പാവം മനുഷ്യരുടെ വലിയൊരു കൂട്ടത്തിന് ആവശ്യത്തിന് ചീത്ത പേരുണ്ടാവാന്‍ ഈ ജാതി ഒരെണ്ണം മതി.
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടി കൂടി പറയുകയാണ്, കോവിഡ് രോഗിക്ക് പോലും മനസ്സമാധാനവും പരിഗണനയും കൊടുക്കാത്തവനെതിരെ ഏറ്റവും മാതൃകാപരമായ ശിക്ഷയുണ്ടാവണം. അവന്‍ തിരിഞ്ഞത് രോഗിയായ സ്ത്രീത്വത്തിനെതിരെ മാത്രമല്ല, ഏത് നേരത്തും വിശ്വാസത്തോടെ മനുഷ്യന്‍ കയറുന്ന ഒരു വാഹനത്തിന്റെ സാരഥികളോട് ഒന്നടങ്കമുള്ള വിശ്വാസത്തിനെതിരെ കൂടെയാണ്.
വീഴ്ചകള്‍ സംഭവിച്ച് കഴിഞ്ഞിട്ട് സൗകര്യം പോലെ എന്നെങ്കിലും എപ്പോഴെങ്കിലും അന്വേഷിക്കപ്പെട്ടാല്‍ പോര, അവയുണ്ടാവാതെ നോക്കണം, കാക്കണം, ആവര്‍ത്തിക്കാതിരിക്കണം. ഇത്തരം ക്രിമിനലുകള്‍ കൃത്യമായ നേരത്തിന് കണിശമായി ശിക്ഷിക്കപ്പെടുകയും വേണം.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒറ്റപ്പെടുത്താനാവുന്നവരല്ല ജീവന്‍ തുലാസ്സില്‍ വെച്ച് നിലവിളിച്ചോടുന്ന ആ വെളുത്ത വാഹനത്തിലെ ഡ്രൈവര്‍മാര്‍.
അവരോടൊപ്പം തന്നെയാണ്, ഏറെ ആദരവോടെ, സ്നേഹത്തോടെ…
Dr. Shimna Azeez

https://www.facebook.com/DrShimnaAzeez/posts/2473539819606808

 

shortlink

Post Your Comments


Back to top button