മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിനു നേരെ ബോംബ് ഭീഷണി. താക്കറെയുടെ സ്വകാര്യ വീടായ ‘മാതോശ്രീ’ ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണ് ഭീഷണി സന്ദേശമെത്തിയത്. ദുബായില്‍ നിന്നും നാലു തവണയാണ് ഫോൺ വന്നത്. സംഭവത്തെത്തുടര്‍ന്നു ബാന്ദ്ര കലാനാഗറിലെ വീടിന്റെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചു.
Post Your Comments