KeralaLatest NewsNews

ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് കോടിയേരി തുടങ്ങിയത് ഒരേ മാസം 2 കമ്പനികള്‍, വാര്‍ഷിക റിപ്പോര്‍ട്ടില്ല, ഓഡിറ്റിങ്ങുമില്ല, രണ്ടും പൂട്ടി

കോഴിക്കോട് : ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തില്‍ ഒരേ മാസം ആരംഭിച്ച 2 സ്ഥാപനങ്ങളും വാര്‍ഷിക റിപ്പോര്‍ട്ട് ഒരിക്കല്‍ പോലും സമര്‍പ്പിക്കാതിരുന്നതു കൊണ്ട് അടച്ചുപൂട്ടി. തലശ്ശേരി ധര്‍മടം സ്വദേശി അനസ് വലിയപറമ്പത്തുമായി പങ്കാളിത്തത്തില്‍ 2015 ജൂണ്‍ 2ന് ബി ക്യാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസും 15ന് ബി ക്യാപ്പിറ്റല്‍ ഫോറെക്‌സ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡും തുടങ്ങി. 2 കമ്പനികളുടെയും ഒറ്റ വാര്‍ഷിക റിപ്പോര്‍ട്ട് പോലും റജിസ്ട്രാര്‍ക്കു സമര്‍പ്പിച്ചിട്ടില്ല. കമ്പനി റജിസ്റ്റര്‍ ചെയ്ത ആര്‍ഒസി നമ്പര്‍ ഉണ്ടെങ്കില്‍ ബാങ്കുകള്‍ വന്‍ തുകയുടെ ഇടപാടുകള്‍ പോലും നടത്താന്‍ അനുമതി നല്‍കാറുണ്ട്.

ഇത്തരത്തില്‍ വന്‍ ഇടപാടുകള്‍ നടത്താനായി 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ചെലവില്‍ കമ്പനികള്‍ റജിസ്റ്റര്‍ ചെയ്യുന്നതും പതിവാണ്. ഇടപാടുകള്‍ക്കു ശേഷം കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. ബെംഗളൂരു കേന്ദ്രമായ ലഹരിക്കടത്തില്‍ പിടിയിലായ അനൂപ് മുഹമ്മദിന് കേരളത്തിന്റെയും റിജേഷ് രവീന്ദ്രനു ഗോവയുടെയും ചുമതലയായിരുന്നു എന്നാണു സൂചന. ഗോവയില്‍ ഇടപാടുകള്‍ നടത്തിയിരുന്നത് വിദേശ കറന്‍സിയിലാണ്. ഈ കറന്‍സികള്‍ മാറിയെടുക്കാന്‍ വിദേശ കറന്‍സി മാറാനുള്ള കമ്പനിയെ പ്രയോജനപ്പെടുത്തിയെന്നാണ് ആരോപണം.

ബാലന്‍സ് ഷീറ്റ് പരിശോധിച്ചാല്‍ ഏതൊരു കമ്പനിയുടെയും നിക്ഷേപകര്‍, ഇടപാടുകള്‍ എന്നിവ സംബന്ധിച്ചു വിവരം ലഭിക്കും. കമ്പനി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (സിഐഎന്‍) ഉപയോഗിച്ച് തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കില്‍ അതിലൂടെ നടന്ന ഇടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. ഇതൊന്നും പുറത്തു പോകാതിരിക്കാനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button