KeralaLatest NewsNews

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസ് ; ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ അന്‍സറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ അന്‍സറിനെ ഒളിവില്‍ കഴിഞ്ഞിരുന്ന ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിയെന്ന് ദൃക്‌സാക്ഷി തിരിച്ചറിഞ്ഞത്തില്‍ ഒരാള്‍ അന്‍സറായിരുന്നു. ഇതോടെ കേസല്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ഒരു സ്ത്രീയടക്കം ഏട്ടു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഐഎന്‍ടിയുസി പ്രാദേശിക നേതാവായ ഉണ്ണിയാണ് അവസാനമായ അറസ്റ്റിലായിരുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഇരട്ടക്കൊലക്ക് പിന്നിലെ കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്നാണ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സജീവ്,അജിത്ത്,ഷിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഫൈസലിന് നേരെ മെയ് മാസത്തില്‍ വധശ്രമമുണ്ടായി. ഈ കേസില്‍ അറസ്റ്റിലായതിന്റെ വൈരാഗ്യത്തിലാണ് ഇതേ പ്രതികള്‍ തന്നെ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button