Latest NewsNewsIndia

മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് മരത്തില്‍ കെട്ടിയിട്ടു ആള്‍ക്കൂട്ടം മര്‍ദിച്ച യുവാവ് മരിച്ചു

ബറേലി: മോഷ്ടാവെന്ന് സംശയിച്ച് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാസിദ് ഖാന്‍ (32) ആണ് മരിച്ചത്. അക്രമാസക്തമായ ജനക്കൂട്ടം യുവാവിനെ മര്‍ദിക്കുകയും സംഭവത്തിന്റെ വീഡിയോകളും ഫോട്ടോകളും മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഇയാള്‍ കള്ളനല്ലെന്നും മദ്യപാനിയാണെന്നും കണ്ടെത്തുകയായിരുന്നു.

ബാസിദ് ഖാനെ കള്ളനാണെന്ന് സംശയിച്ച് സുരക്ഷാ ജീവനക്കാരനാണ് പിടികൂടിയത്. തുടര്‍ന്ന് സ്ഥലത്ത് തടിച്ചുകൂടിയ ആളുകള്‍ ഇയാളെ മരത്തില്‍ കെട്ടിയിട്ട ശേഷം ഇയാള്‍ക്ക് ബോധം പോകുന്നതുവരെ മണിക്കൂറുകളോളം മര്‍ദിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇയാളെ പൊലീസിന് കൈമാറി.

അതേസമയം പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു പകരം ആരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ പൊലീസ് ഇയാളെ വിട്ടയച്ചു. പിന്നീട് വീട്ടിലെത്തിയ ഇയാളെ കുടുംബാംഗങ്ങളാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നാണ് ഇയാള്‍ മരിച്ചത്.

യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുന്ന വീഡിയോ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മര്‍ദിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും പൊലീസ് സീനിയര്‍ സൂപ്രണ്ട് ശൈലേഷ് പറഞ്ഞു. യുവാവിന്റെ മൃദേഹത്തില്‍ പുറമെ മുറിവുകളില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തയാലെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുകയൊള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button