സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ആരോപണ വിധേയരില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ പങ്ക് തെളിവ് സഹിതം പുറത്ത് വന്ന് കൊണ്ടിരിക്കുമ്പോള്‍ നിയമപരമായ നടപടികള്‍ എടുക്കുന്നതിന് പകരം ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണെന്ന് ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടുന്നു.
Read also: ഒരു കോവിഡ് വാക്സിനും പൂര്‍ണമായും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ല: ഡബ്ല്യുഎച്ച്‌ഒ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ബാറുകൾ അടച്ചത് കൊണ്ട് മയക്ക് മരുന്നിന്റെ ഉപയോഗം വർധിക്കുന്നുവെന്നും പറഞ്ഞ് , അത് തടയാനെന്ന പേരിൽ അടച്ചതിനപ്പുറവും തുറന്ന് കൊടുക്കാൻ അത്യുൽസാഹം കാണിച്ച മുഖ്യൻ ,കേരളത്തിലെ ചെറുപ്പക്കാരെ മുഴുവൻ മയക്ക് മരുന്നിൽ മുക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവതരമായ കേസിനെ പറ്റി ചോദിക്കുമ്പോൾ പറയുന്നത് ആരോപണ വിധേയൻ മറുപടി പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് . ആരോപണ വിധേയരിൽ പാർട്ടി സെക്രട്ടറിയുടെ മകന്റെ പങ്ക് തെളിവ് സഹിതം പുറത്ത് വന്ന് കൊണ്ടിരിക്കുമ്പോൾ നിയമപരമായ നടപടികൾ എടുക്കുന്നതിന് പകരം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണ് പിണറായി വിജയൻ . തട്ടിപ്പ് കേസിലും പീഡനക്കേസിലുമൊക്കെ പെട്ടപ്പോൾ ,സ്വന്തം രാജ്യവും കറൻസിയും റിസർവ്വ് ബാങ്കുമൊക്കെ പ്രഖ്യാപിച്ച നിത്യാനന്ദനെ പോലെ , കേസിൽ പെടുന്ന CPM കാരെ സംരക്ഷിക്കാൻ പിണറായി വിജയൻ ഐ പി സിയും , സി ആർ പി സി യും ഒക്കെ അട്ടത്ത് വെച്ച് ഒരു രാജ്യം പ്രഖ്യാപിക്കുന്നതായിരിക്കും നല്ലത് .
ബിനീഷ് കോടിയേരിക്ക് ഒരു പൗരത്വം ഉറപ്പായിരിക്കും .
മുഖം നോക്കാതെ കേരളത്തിലെ മയക്ക് മരുന്ന് മാഫിയയുടെ അടിവേര് അറുക്കുന്ന നടപടിയാണാവശ്യം
Post Your Comments