ജനീവ: കോവിഡ് വാക്സിന്‍ കുത്തിവയ്പ് അടുത്ത വര്‍ഷം പകുതിയോടെയേ ആരംഭിക്കുകയുള്ളുവെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ). ഇതുവരെ വികസിപ്പിച്ചെടുത്ത ഒരു കോവിഡ് വാക്സിനും പൂര്‍ണമായും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ലെന്നും 50 ശതമാനംമാത്രമാണ് ഇവയുടെ ഫലപ്രാപ്തിയെന്നും ഡബ്ല്യുഎച്ച്‌ഒ പ്രതിനിധി മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കി. സാവധാനം മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നടത്തിയാല്‍ മാത്രമാണ് ഫലപ്രാപ്തിയുള്ള വാക്സിന്‍ തയ്യാറാക്കാന്‍ കഴിയുക. പരീക്ഷണങ്ങളിലെ വിവരങ്ങള്‍ പരസ്പരം കൈമാറുകയും താരതമ്യം ചെയ്യുകയും വേണം. നിരവധി ആളുകള്‍ വാക്സിന്‍ എടുത്തിട്ടുണ്ട്. എന്നാല്‍, ഇവയൊന്നും തന്നെ കൃത്യമായ ഫലമോ സുരക്ഷയോ തരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് അവർ പറയുകയുണ്ടായി.
റഷ്യ വികസിപ്പിച്ച വാക്സിന്‍ രണ്ട് മാസത്തെ ക്ലിനിക്കല്‍ പരീക്ഷണത്തിനുശേഷം വിതരണം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മാര്‍ഗരറ്റ് ഹാരിസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെയല്ലാതെ വാക്സിന്റെ വ്യാപകമായ വിതരണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് മാര്‍ഗരറ്റ് ഹാരിസിന്റെ വിശദീകരണം.
Post Your Comments