തിരുവനന്തപുരം: വാര്യംകുന്നന്‍ കലാപകാരി തന്നെ , വാര്യംകുന്നനെ മഹാനായ വ്യക്തിയാക്കി വെള്ളപൂശാമെന്ന ആഗ്രഹം ഈ കേരളക്കരയില്‍ നടക്കില്ലെന്ന് കെ.സുരേന്ദ്രന്‍. നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊലചെയ്തയാണ് ഈ വാര്യംകുന്നന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. കലാപകാരികള്‍, കലാപകാരികള്‍ തന്നെയാണ്, ജില്ലാ കളക്ടര്‍മാരോ മറ്റോ എഴുതി കൊടുത്തത് ഒന്നും അംഗീകരിക്കാന്‍ പറ്റില്ലന്നും അദേഹം വ്യക്തമാക്കി.
മാപ്പിള ലഹള എന്ന പേരില്‍ വാര്യംകുന്നനും മറ്റും നടത്തിയത് മറക്കാന്‍ ഈ നൂറാം വാര്‍ഷികത്തില്‍ കേരള ജനത തയ്യാറാവുമെന്നാനോ കരുതുന്നത്. അതൊന്നും നടക്കുന്ന കാര്യമല്ല. വാര്യംകുന്നന്‍ കലാപകാരി തന്നെയാണ് മാപ്പിള ലഹള അതി ഭയാനകരമായ ഹിന്ദു വേട്ട തന്നെയായിരുന്നുവെന്ന് അദേഹം പറഞ്ഞു.
ഇ എം എസിന്റെ കുടുബത്തെ പോലും ബാധിച്ച ഒന്നാണത് മാപ്പിള ലഹള. പാലായനം ചെയ്യപ്പെട്ട പതിനായിരങ്ങളില്‍ അവരും ഉണ്ടായിരുന്നു. വാര്യംകുന്നനും മാപ്പിള ലഹളയും തേച്ചു മാച്ചു കളയാന്‍ കഴിയാത്ത പാപക്കറകളായി കേരളത്തില്‍ സമൂഹത്തില്‍ നില്‍ക്കുക തന്നെ ചെയ്യുമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments