Latest NewsIndia

കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് ഇന്ന് പിഎം കെയർ പ്രധാനമന്ത്രി വിതരണം ചെയ്യും: കേരളത്തിൽ നിന്ന് 112 പേർ

ഡൽഹി: രാജ്യത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിയിൽ അനാഥരായ കുട്ടികൾക്കു വേണ്ടിയുള്ള പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഇന്ന് വിതരണം ചെയ്യും. മോദി സർക്കാർ എട്ടു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് സഹായ വിതരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മാതാപിതാക്കൾ മരണപ്പെട്ടതോടെ അനാഥരായ കുട്ടികൾക്ക് സഹായം വിതരണം ചെയ്യുക. അർഹരായ കുട്ടികളിൽ കേരളത്തിൽ നിന്നും 112 പേരുണ്ട്. ഇവർക്ക് സൗജന്യമായി പാഠപുസ്തകങ്ങളും യൂണിഫോം നൽകുകയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കൂൾ ഫീസ് മടക്കി നൽകുകയും ചെയ്യും.

നിലവിൽ, ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികൾക്ക് പ്രതിമാസം 4,000 രൂപ വീതമാണ് പദ്ധതിയുടെ ഭാഗമായി നൽകുക. 23 ആകുമ്പോഴേക്കും ഇവർക്ക് ഏകദേശം പത്തു ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. ജില്ലാ മജിസ്ട്രേറ്റുമാരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിർച്വലായി കുട്ടികൾ ഇന്ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ഇവരോടൊപ്പം അതാത് സംസ്ഥാനങ്ങളിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവരുടെയും സാന്നിദ്ധ്യമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button