ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാണെങ്കിലും വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം ഇല്ലെന്നും ഒറ്റയ്ക്ക് യാത്രചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ശിക്ഷയുണ്ടാവില്ലെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. കാറുകളിലടക്കം ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. ഡല്‍ഹി പൊലീസ് ഒരുദിവസം ശരാശരി 1200 മുതല്‍ 1500 വരെ ആള്‍ക്കാരില്‍ നിന്നാണ് ഇത്തരത്തില്‍ പിഴ ഈടാക്കിയിരുന്നത്.
ഒന്നില്‍ കൂടുതല്‍ പേര്‍ യാത്രചെയ്യുകയാണെങ്കില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. അങ്ങനെ ചെയ്തില്ലെങ്കില്‍ നടപടിയുണ്ടാവും. ഒറ്റയ്ക്ക് വ്യായാമം ചെയ്യുന്നവര്‍ക്കും സൈക്കിള്‍ യാത്ര നടത്തുന്നവര്‍ക്കും മാസ്ക് നിര്‍ബന്ധമല്ല.
Post Your Comments