കാസർഗോഡ് : നിരോധിച്ച നോട്ടുകൾ പിടിച്ചെടുത്തു. കാസർഗോഡ് ഉപ്പളയിൽ നിർത്തിയിട്ട കാറുകളിൽ നിന്നായി 18 ലക്ഷം രൂപ വരുന്ന ആയിരം രൂപയുടെ നിരോധിച്ച നോട്ടുകളാണ് പിടികൂടിയത്. ഉദുമ സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെുത്തു. വാഹനങ്ങളിലുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ദേശീയപാതയോരത്ത് സംശയകരമായ സാഹചര്യത്തിൽ മൂന്ന് കാറുകൾ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ട ഹൈവേ പൊലീസ് വാഹനം നിർത്തി പരിശോധിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.
Also read : ബംഗളൂരുമയക്കു മരുന്ന് കേസന്വേഷണം , ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഉടന്‍
പോലീസിനെ കണ്ട് രണ്ട് വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി. ഒരു സംഘം കാറിൽ മംഗളൂരു ഭാഗത്തേക്ക് ഓടിച്ചു പോയി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഉദുമ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.നിരോധിത നോട്ടുകൾ വാങ്ങുന്ന ഏജന്‍റുമാര്‍ക്ക് കൈമാറനാണ് നോട്ടുകൾ കൊണ്ടുവന്നതെന്നാണ് പിടിയിലായവർ മൊഴി നൽകിയത്. സംഘത്തിൽ ഏട്ടു പേരുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
മുപ്പത് ശതമാനം കമ്മീഷൻ മുൻകൂറായി വാങ്ങി നിരോധിത നോട്ടുകൾക്ക് പകരം പണം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘമാണിതെന്ന സംശയത്തിലാണ് പോലീസ്. സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കാസർകോട് എസ്‍പി അറിയിച്ചു.
Post Your Comments