തിരുവനന്തപുരം: രാജി വയ്ക്കാനൊരുങ്ങുന്ന ജൂണിയര്‍ ഡോക്ടര്‍മാരെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ശന്പളത്തില്‍ നിന്നു സാലറി ചലഞ്ചിലേക്കുള്‍പ്പെടെ തുക പിടിക്കുന്നതിനാല്‍ വളരെ കുറച്ചു മാത്രം ശമ്പളമേ ലഭിക്കുന്നുള്ളു എന്നു ചൂണ്ടിക്കാട്ടി 870 ജൂണിയര്‍ ഡോക്ടര്‍മാര്‍ സെപ്റ്റംബര്‍ 10 മുതല്‍ ജോലിക്കു വരില്ലെന്ന് അറിയിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, അവരുടെ താല്‍പര്യത്തിനനുസരിച്ചു ചെയ്യാമെന്നു മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സ്‌റ്റൈപ്പന്‍ഡ് വര്‍ധന ആവശ്യപ്പെട്ടു സമരരംഗത്തുള്ള ജൂണിയര്‍ നഴ്‌സുമാരുടെ കാര്യം ആരോഗ്യവകുപ്പു പരിശോധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments