തിരുവനന്തപുരം: ജില്ലയില്‍ വീണ്ടും ഗുണ്ടകളുടെ ആക്രമണം, നടുറോഡില്‍ വെച്ച് ഒരാള്‍ക്ക് വെട്ടേറ്റു. ഒരുമിച്ച് ഒരു ബൈക്കില്‍ സഞ്ചരിക്കവെ ഗുണ്ടകള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് വെട്ടില്‍ കലാശിച്ചത്. ഗുണ്ടാതലവന്‍ ശരത് ലാലിനാണ് ശ്രീകാര്യത്ത് വെച്ച് വെട്ടേറ്റത്.
ബൈക്കില്‍ ഒപ്പം സഞ്ചരിച്ചിരുന്ന ദീപുവെന്നയാളാണ് ആക്രമണത്തിന് പിന്നില്‍. ശരത് ലാലിന് പരാതിയില്ലെന്ന കാരണത്താല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇരുവരും ഒരുമിച്ച് ബൈക്കില്‍ വരികയായിരുന്നു. ഇതിനിടെ ദീപു ബൈക്കില്‍ നിന്നിറങ്ങി ശരത് ലാലിനെ ബാഗില്‍ സൂക്ഷിച്ചിരുന്ന വെട്ടു കത്തി എടുത്ത് വെട്ടുകയായിരുന്നു. വെട്ടേറ്റ ശരത് ലാല്‍ സമീപത്തുള്ള ആക്കുളം കൗണ്‍സിലറുടെ വീടിലേക്ക് കയറി രക്ഷപ്പെട്ടു. സമീപവാസികള്‍ ഓടികൂടിയെങ്കിലും ദീപു ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു.
Post Your Comments