ന്യൂഡല്‍ഹി: രാജ്യത്താകെ ഏകീകൃത വൈദ്യുതി നിരക്ക് ഏര്‍പ്പെടുത്താൻ പാര്‍ലമെന്ററി സമിതിയില്‍ നിര്‍ദേശം. ഊര്ജവകുപ്പിനായുള്ള പാര്‍ലമെന്ററി സമിതിയിൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടാന്‍ തീരുമാനമായി. ജിഎസ്ടിയിലൂടെ രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം കൊണ്ടുവന്നത് പോലെ ഊര്‍ജ നിരക്കുകളും ഏകീകരിക്കുന്നത് പ്രായോഗികമാകുമോയെന്നാണ് സമിതി പരിശോധിക്കുന്നത്. രാജ്യത്തെ വിവിധ വൈദ്യുതി കമ്പനികളോട് ഇക്കാര്യത്തില്‍ സമിതി അഭിപ്രായവും കണക്കുകളും തേടിയിരുന്നു. ചെയര്മാന് രാജീവ് രഞ്ജന്റെ അധ്യക്ഷതയില്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ കേരളത്തില്‍ നിന്ന് തോമസ് ചാഴികാടന് എംപി പങ്കെടുത്തു.
Post Your Comments