COVID 19Latest NewsIndia

ഡി.കെ ശിവകുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളുരു: കോവിഡ് -19 രോഗമുക്തി നേടി ആശുപത്രി വിട്ട കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് വക്താവ് അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് ശിവകുമാര്‍ തന്റെ അഭ്യുദയകാംക്ഷികളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും അറിയിച്ചു. ആശുപത്രിയുടെയോ താമസസ്ഥലത്തിന്റെയോ സമീപം ആരും വരരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പനി പിടിപെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് ഡി കെ ശിവകുമാറിനെ ജയനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് അഭിവാദ്യമര്‍പ്പിച്ച്‌ ടിബറ്റന്‍ ജനത

കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഓഗസ്റ്റ് 24 മുതല്‍ രാജാജിനഗറിലെ സുഗുന ആശുപത്രിയില്‍ 58കാരനായ പ്രവേശിപ്പിച്ചിരുന്നു. രോഗമുക്തി നേടിയ അദ്ദേഹത്തെ ഓഗസ്റ്റ് 31ന് ഡിസ്ചാര്‍ജ് ചെയ്തു.എന്നാല്‍ വീട്ടിലെത്തിയ അദ്ദേഹത്തിന് വീണ്ടും കടുത്ത പനിയെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് പരിശോധനയില്‍ അദ്ദേഹത്തിന്‍റെ ഫലം നെഗറ്റീവായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button