Latest NewsKeralaIndia

മൂന്നുമാസത്തിൽ ബിനീഷുമായി സംസാരിച്ചത് 76 തവണ , അനൂപിന്റെ കോള്‍ ലിസ്റ്റില്‍ പ്രശസ്ത സംവിധായകന്റെ പേരും

ബിനീഷ് കോടിയേരിയും നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു, മൂന്ന് മാസത്തിനിടെ ഇവര്‍ തമ്മില്‍ 76 തവണ ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു

കോഴിക്കോട്: മയക്കുമരുന്ന് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.അനൂപിന്റെ കോള്‍ ലിസ്റ്റില്‍ ‘ഉണ്ട’ സിനിമയുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്റെ ഫോണ്‍ നമ്പറും കണ്ടെത്തിയെന്നുള്ളതും മറ്റൊരു സുപ്രധാന വിവരമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കേസിലെ പ്രതി അനൂപ് റഹ്‌മാനും ബിനീഷ് കോടിയേരിയും നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്നും മൂന്ന് മാസത്തിനിടെ ഇവര്‍ തമ്മില്‍ 76 തവണ ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നുവെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇതിനിടെ മയക്കു മരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അന്വേഷണ സംഘം നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ആറ് മണിക്ക് രാഗിണിയുടെ വീട്ടില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ നടിയെ കസ്റ്റഡിയിലെടുത്തു.

ബംഗളൂരു മയക്കുമരുന്ന് കേസ് : പ്രമുഖ നടി അറസ്റ്റില്‍ : സിനിമാ-സംഗീത മേഖലകളില്‍ നിന്ന് കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത

പിന്നീട് രാവിലെ പതിനൊന്നരയോടെ നടിയെ സിസിബി (സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്) ആസ്ഥാനത്ത് എത്തിച്ച ശേഷമാണ് എട്ട് മണിക്കൂറോളം ചോദ്യം ചെയ്തത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാള്‍ പാര്‍ട്ടികളില്‍ മയക്കു മരുന്ന് വിതരണം ചെയ്തിരുന്നു. ഇതില്‍ രാഗിണിയും പങ്കെടുത്തിട്ടുണ്ട്. രവിശങ്കര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഇവര്‍ക്ക് അറിവുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button