ഇന്ത്യയിൽ ലക്ഷക്കണക്കിന് പേർ ദിവസവും ഉപയോഗിക്കുന്ന വിഡിയോ ഗെയിം ആപ്ലിക്കേഷനായ പബ്ജി മൊബൈൽ ഇന്ത്യ നിരോധിച്ചിരുന്നു. ചൈനീസ് ടെക് കമ്പനികൾക്കെതിരായ നിലപാടിന്റെ ഭാഗമായാണ് പബ്ജി ഉൾപ്പെടെയുള്ള 118 ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചത്. എന്നാൽ, ചൈനീസ് ബന്ധമുള്ള പബ്ജി ആപ്പുകൾ മാത്രമാണ് നിരോധിച്ചിരിക്കുന്നത്. പബ്ജി മൊബൈൽ നോർഡിക് മാപ്പ്: ലിവിക്, പബ്ജി മൊബൈൽ ലൈറ്റ്, വിചാറ്റ് വർക്ക്, വിചാറ്റ് റീഡിങ് എന്നിവയും നിരോധിച്ചതായി അറിയിച്ചിരുന്നു. നിരോധിച്ച പട്ടികയിൽ പബ്ജി എന്ന പേരില്ല.
പേരിൽ ഒരുപോലെയാണെങ്കിലും ഈ ഗെയിമുകൾ തമ്മിൽ വ്യത്യാസമുണ്ട്. മൊബൈൽ കളിക്കാർക്കുള്ള ഗെയിം ആപ്ലിക്കേഷനുമാണ് നിരോധിച്ചത്. രണ്ടാമത്തേത് പിസികളിലെ ഉപയോക്താക്കൾക്ക് ലഭ്യമായ ഒരു ഗെയിമാണ്. മറ്റൊരു വ്യത്യാസം ഒന്ന് കൊറിയനും മറ്റൊന്ന് ചൈനീസ് കമ്പനിക്ക് ബന്ധമുള്ളതുമാണ്. പിസിയ്ക്കായുള്ള പബ്ജി പ്രവർത്തിപ്പിക്കുന്നത് കൊറിയൻ കമ്പനിയായ പബ്ജി കോർപ്പറേഷനാണ്. പബ്ജി മൊബൈലുകളിൽ നിരോധിച്ചെങ്കിലും ഗെയിം ഇപ്പോഴും പിസിയിൽ ലഭ്യമാകും.
Post Your Comments