Latest NewsNewsIndia

യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തെ ഇന്ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി : ഇന്ത്യ യുഎസ് സ്ട്രാറ്റജിക് പാട്ട്‌നര്‍ഷിപ്പ് ഫോറം ഉച്ചകോടിയില്‍ ഇന്ന് പ്രധാനമന്ത്രി മോദി പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാത്രി 9 മണിക്കാണ് മോദി യോഗത്തില്‍ സംസാരിക്കുന്നത്.

ഇന്ത്യ-അമേരിക്ക പരസ്പര സഹകരണം വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ രൂപീകരിക്കപ്പെട്ട എന്‍ജിഒ ആണ് യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം. മന്ത്രിമാര്‍ക്കു പുറമെ കോര്‍പറേറ്റ് രംഗത്തെ പ്രമുഖരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്തോ-യുഎസ് ബന്ധത്തില്‍ നിര്‍ണായകമായ സ്വാധീനമുള്ള ഒന്നായാണ് ഉച്ചകോടി കണക്കാക്കപ്പെടുന്നത്.

read also : സംസ്ഥാനത്ത് സര്‍ക്കാര്‍ നിയമിച്ച താല്‍കാലിക ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ട രാജി നല്‍കി.

ഇന്ത്യ-യുഎസ് ബന്ധങ്ങളില്‍ പുതിയ വെല്ലുവിളികള്‍ എന്നതാണ് അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയുടെ ഈ വര്‍ഷത്തെ വിഷയം. ഉച്ചകോടി ആഗസ്റ്റ് 31 ആരംഭിച്ചിരുന്നു. ആഗോള ഉല്പാദന ശൃംഖലയുടെ കേന്ദ്രം, വാതകവിപണിയിലെ സാധ്യതകള്‍, നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്ന കമ്പിനികൾക്ക് പ്രവര്‍ത്തനം സുഗമമാക്കല്‍, ഇന്ത്യ-പസഫിക് മേഖലയിലെ സാമ്പത്തികപ്രശ്നങ്ങള്‍, പൊതുജനാരോഗ്യമേഖലയിലെ മുന്നേറ്റങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഇത്തവണത്തെ ഉച്ചകോടി ചര്‍ച്ച ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button