തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1553 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1391 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 10 പേര്‍ മരണമടഞ്ഞു. നിലവിൽ ചികിത്സയിലുള്ളത് 21,516 പേരാണ്. പോസിറ്റീവ് കേസിൽ കുറവുണ്ടായി. അതു ജാഗ്രത കുറയ്ക്കാനല്ല. ഓണാവധിയായതിനാൽ ടെസ്റ്റ് കുറഞ്ഞു. ടെസ്റ്റിന്റെ എണ്ണം കുറഞ്ഞതിനാൽ കേസുകളുടെ എണ്ണവും കുറഞ്ഞു. ഒരു മാസത്തിനുള്ളിലാണ് മൊത്തം കേസുകളുടെ 50 ശതമാനവും. പകുതിയിലധികം കേസുകൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഒക്ടോബർ അവസാനത്തോടെ കേസ് വീണ്ടും വർധിക്കും. കഴിഞ്ഞ മാസം പ്രതീക്ഷിച്ച അതേരീതിയിൽ കേസ് വർധന ഉണ്ടായില്ല. ജനം പരിധിയിൽ കൂടുതൽ ജാഗ്രത പുലർത്തിയിട്ടുണ്ട്. ഈ സമയത്ത് പതിനായിരത്തിനും 20,000 ഇടയിൽ കേസ് വരുമെന്നായിരുന്നു പഠനങ്ങൾ സൂചിപ്പിച്ചത്. എന്നാൽ അത് കുറയ്ക്കാൻ കഴിഞ്ഞു. ഓണാഘോഷത്തിന് ആളുകൾ നാട്ടിലെത്തിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ച പ്രധാനമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments