കൊല്ലം : മദ്യപാനത്തിനിടെ അറുപതുകാരനെ കൊലപ്പെടുത്തിയ സുഹൃത്തുക്കൾ അറസ്റ്റിൽ. കണ്ണനെല്ലൂർ മുട്ടക്കാവ് വടക്കേടത്ത് വീട്ടിൽ ഷൗക്കത്തലി (60 )യാണ് കൊല്ലപ്പെട്ടത്. അഞ്ചലിലെ ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ടക്കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഏരൂർ വേള്ളച്ചാൽ പുത്തൻ വീട്ടിൽ ഷൈജു, മണലിൽ അനീഷ് ഭവനിൽ അനീഷ് എന്നിവരാണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ മാസം 28ന് കാടക്കോഴികളെ വാങ്ങാനെന്ന് പറഞ്ഞ് പ്രതികൾ ഷൗക്കത്തലിയെ വിളിച്ചു കൊണ്ടു വരികയായിരുന്നു. അന്ന് രാത്രിയോടെ ഷൈജുവിൻ്റെ വീട്ടിൽ വെച്ച് മദ്യപിച്ചുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിച്ചു. കൊലപാതകത്തിനു ശേഷം പ്രതികൾ ഇരുവരും ചേർന്ന് മൃതദേഹം വീട്ടിൽ നിന്നും മുക്കാൽ കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ റബർത്തോട്ടത്തിലെ കിണറ്റിൽ ഉപേക്ഷിച്ചതാണെന്നാണ് നിഗമനം.
ഷൗക്കത്തലിയുടെ മകൻ നൽകിയ പരാതിയിൽ നടത്തിയ അനേഷ്വണത്തിൽ സുഹൃത്തുക്കള തുടർച്ചയായി ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. അതേസമയം ഈ അടുത്ത കാലത്ത് കൊല്ലത്ത് സമാന രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കൊലപാതമാണിത് . നേരത്തെ ചവറയിലും അഞ്ചലിലുമാണ് രണ്ട് കൊലപാതകങ്ങൾ നടന്നത്. മദ്യപിച്ചിരുന്ന സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷമാണ് അവിടെയും കൊലപാതകങ്ങളിൽ കലാശിച്ചത.
Post Your Comments