KeralaLatest NewsIndiaNews

അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ : ഇന്ത്യൻ സൈനികന് വീരമൃത്യു

ശ്രീനഗർ : അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. നിയന്ത്രണ രേഖയിൽ രജൗരി ജില്ലയിലെ കേരി സെക്ടറിൽ പുലർച്ചയോടെയുണ്ടായ പാക് വെടിവെയ്പ്പിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് കൊല്ലപ്പെട്ടതെന്നു റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രജൗരിയിൽ പാകിസ്താന്റെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടാകുന്നത്. ഓഗസ്റ്റ് 30ന് നടന്ന ആക്രമണത്തിൽ നൗഷേര സെക്ടറിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button