Latest NewsNewsIndia

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ അജണ്ടയില്‍ നിന്ന് ജമ്മു കശ്മീര്‍ വിഷയം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഇന്ത്യ

ദില്ലി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ അജണ്ടയില്‍ നിന്ന് കശ്മീരിനെ ശാശ്വതമായി നീക്കം ചെയ്യണമെന്ന് 2019 ലെ സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ കാലഹരണപ്പെട്ട അജണ്ട ഇനത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നത് തുടരുകയാണെന്നും അതില്‍ കാശ്മീര്‍ വിഷയം കൗണ്‍സിലിന്റെ അജണ്ടയില്‍ നിന്ന് ശാശ്വതമായി നീക്കംചെയ്യേണ്ടതുണ്ടെന്നും ഇന്ത്യ സമിതിക്കു മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.

പഴയ സംസ്ഥാനമായ ജമ്മു കശ്മീരിനായി പ്രത്യേക പദവി റദ്ദാക്കുകയും 2019 ഓഗസ്റ്റില്‍ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ശേഷം, പാകിസ്ഥാനും ചൈനയും മൂന്ന് തവണ ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചിരുന്നു.

അനൗപചാരികമായി തീര്‍ത്ത ചര്‍ച്ചകള്‍ ഫലങ്ങളില്ലാതെ നടന്നതോടെ കശ്മീര്‍ വിഷയം ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്നമാണെന്ന് കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍ ആവര്‍ത്തിച്ചു. യുഎന്‍എസിന്റെ രേഖകള്‍ പ്രകാരം 1965 ലാണ് കശ്മീര്‍ അവസാനമായി ഔദ്യോഗികമായി ചര്‍ച്ചയായി വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button