പുതുക്കോട്: പ്രകൃതി ഭംഗി ആസ്വദിച്ച് മദ്യപിക്കാനായി ഉയര്‍ന്ന പാറപ്പുറത്ത് വലിഞ്ഞ് കയറി ഒടുവില്‍ പണി വാങ്ങി യുവാവ്. മദ്യപിച്ച് അവശനായതോടെ യുവാവിനെ താഴെയിറക്കാന്‍ അഗ്നിരക്ഷാസേന എത്തേണ്ടി വന്നു. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ മണപ്പാടം മലങ്കാട് പാറപ്പുറത്താണ് സംഭവം.70 അടിയോളം ഉയരമുള്ളതും ചെങ്കുത്തായതുമായി പാറപ്പുറത്ത് നിന്നുമാണ് യുവാവിനെ അഗ്നിരക്ഷാ സേന താഴെയെത്തിച്ചത്.
സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്തിരുന്ന് മദ്യപിക്കുകയായിരുന്നു 32 കാരനായ യുവാവ്. എന്നാല്‍ അമിതമായി മദ്യപിച്ച് ലക്കുകെട്ടതോടെ യുവാവ് അവശനിലയിലായി. ചെങ്കുത്തായ പാറപ്പുറത്ത് നിന്നും ഇയാളെ താഴെ ഇറക്കാന്‍ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞില്ല. ഇതോടെ ഫയര്‍ ഫോഴ്‌സിനെ വിളിക്കാന്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചു.
സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നി രക്ഷാ സേനാംഗങ്ങളെത്തി ഇയാളെ സ്‌ട്രെക്ചറില്‍ കിടത്തി സാഹസികമായി താഴെയെത്തിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഗോപകുമാറാണ് രക്ഷാ പ്രവര്‍ത്തിന് നേതൃത്വം നല്‍കിയത്. താഴെയെത്തിച്ച യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments