ലഡാക്കിലെ പാങ്കോങ്സോയുടെ തെക്കന്‍ തീരത്ത് ഇന്ത്യന്‍-ചൈനീസ് സൈനികര്‍ തമ്മിലുള്ള ഏറ്റവും പുതിയ പോരാട്ടത്തില്‍ ഒരു ഇന്ത്യന്‍ സൈനികരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ചൈന. ലഡാക്കില്‍ ഇരു സൈന്യങ്ങളും തമ്മിലുള്ള ഏറ്റവും പുതിയ സംഘര്‍ഷത്തില്‍ ചൈന ഇന്ത്യയെ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഇപ്പോഴുള്ള പ്രതിഷേധം കുറ്റബോധം കൊണ്ടാണെന്നും ചൈന പറഞ്ഞു.
”ഓഗസ്റ്റ് 29-30 രാത്രിയിലെ ഏറ്റവും പുതിയ സംഘട്ടനത്തില്‍ എന്റെ ധാരണ പ്രകാരം അതിര്‍ത്തിയില്‍ ഒരു ഇന്ത്യന്‍ സൈനികരും മരിച്ചിട്ടില്ല.” എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുനിംഗ് പറഞ്ഞു. ചൈനയുടെ നടപടിയെ ഇന്ത്യന്‍ പക്ഷം മുന്‍കൂട്ടി തടഞ്ഞുവെന്ന് പറയുന്നത് കുറ്റവാളിയായ മനസ്സിന്റെ കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മാത്രവുമല്ല ഇന്ത്യന്‍ സൈന്യമാണ് കരാര്‍ ലംഘിച്ച് നിയമവിരുദ്ധമായി അതിര്‍ത്തി കടന്നതെന്നും ഏകപക്ഷീയമായി സ്ഥിതിഗതികള്‍ മാറ്റിയതെന്നും ഹുവ ചുനിംഗ് ആരോപിച്ചു. ഇപ്പോളുണ്ടായ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഇന്ത്യന്‍ ഭാഗത്താണ്. സംഘര്‍ഷം ഒഴിവാക്കാന്‍ ചൈന വലിയ സംയമനം പാലിച്ചിട്ടുണ്ട്.മുന്‍നിര സൈനികരെ അച്ചടക്കമുണ്ടാക്കണമെന്നും പ്രകോപനം അവസാനിപ്പിക്കണമെന്നും നിയമവിരുദ്ധമായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സംഘര്‍ഷത്തിലേക്ക് നയിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും ചൈന ഇന്ത്യന്‍ ഭാഗത്തോട് അഭ്യര്‍ത്ഥിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ആഗസ്ത് 29 ന് അര്‍ധരാത്രിയില്‍ ലഡാക്കിലെ ചുമാറില്‍ എല്‍എസിയില്‍ ചൈനീസ് സൈന്യം നുഴഞ്ഞുകയറാനുള്ള ശ്രമം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ഇക്കാര്യത്തില്‍ ഇന്ത്യന്‍ സൈന്യം വ്യക്തത വരുത്തിയിരുന്നു. ‘ചുമാറില്‍ പിഎല്‍എ (പീപ്പിള്‍ ലിബറേഷന്‍ ആര്‍മി) നടത്തിയ നുഴഞ്ഞുകയറ്റ ശ്രമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ശരിയല്ല. ഒരു വാര്‍ത്താ ഏജന്‍സിയുടെ ട്വീറ്റില്‍ പരാമര്‍ശിച്ച പ്രവര്‍ത്തനങ്ങള്‍ അവരുടെ എല്‍എസിയുടെ പതിവ് സമാധാനകാല പ്രവര്‍ത്തനങ്ങളായിരുന്നു, അത് നുഴഞ്ഞുകയറ്റ ശ്രമമായി അനുമാനിക്കാന്‍ കഴിയില്ല,’ എന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
Post Your Comments