COVID 19Latest NewsUSANews

യു.എസിൽ കഴിഞ്ഞ വാരാന്ത്യത്തോടെ കോവിഡ്​ മരണനിരക്ക്​ കുറഞ്ഞെന്ന ട്രംപിന്റെ  റീട്വീറ്റ് : നടപടിയുമായി ട്വിറ്റർ

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ് വീണ്ടും നീക്കം ചെയ്ത് ട്വിറ്റർ. : യു.എസിൽ കഴിഞ്ഞ വാരാന്ത്യത്തോടെ കോവിഡ്​ മരണങ്ങൾ കുറഞ്ഞെന്ന്​ അവകാശപ്പെടുന്ന ട്രംപിന്റെ റീട്വീറ്റ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ് നീക്കിയത്. തെറ്റായ വിവരങ്ങൾ പങ്കുവെച്ച്​ ട്വിറ്റർ ചട്ടങ്ങൾ ലംഘിച്ചതിനാൽ റീട്വീറ്റ്​ ലഭ്യമാകില്ലെന്നും ട്വീറ്റ് കമ്പനിയുടെ കോവിഡ് -19 വിവര നയത്തെ ലംഘിച്ചതായും ട്വിറ്റർ വക്താവ് പറഞ്ഞു.

രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തതിൽ ആറു ശതമാനം അഥവാ 9000ത്തോളം കോവിഡ് മരണങ്ങൾ മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്ന ”മെൽ ക്യൂ” എന്ന അക്കൗണ്ടിന്റെ ട്വീറ്റാണ്​ ട്രംപ് പങ്കുവെച്ചത്. നിലവിലെ മരണങ്ങളിൽ ആറു ശതമാനം മാത്രമേ കോവിഡ്​ കാരണം ​ മരിച്ചതെന്നും ബാക്കി 2-3 ശതമാനം പേരും ഗുരുതരമായ രോഗങ്ങളുള്ളവരായിരുന്നു എന്നാണ് ട്വീറ്റിൽ പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button