ജയ്പുർ: മൂന്ന് എംഎൽഎമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ കോണ്ഗ്രസ് എംഎൽഎ രമേശ് മീനാ, ബിജെപി എംഎൽഎമാരായ ഹമീർ സിംഗ് ഭയൽ, ചന്ദ്രബാൻ സിംഗ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് അറിയിച്ചത്. ഇവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ഗെഹ്ലോട്ട് ട്വീറ്റിലൂടെ പറഞ്ഞു. ഞായറാഴ്ച ഗതാഗതമന്ത്രി പ്രതാപ് സിംഗിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Post Your Comments