തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ളതോ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടല്‍ തെളിയിക്കുന്നതിനോ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എന്‍ഐഎ. കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യക്ഷത്തില്‍ ഇതൊരു അഴിമതി കേസാണെന്ന് തോന്നാമെങ്കിലും രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ് ഈ കേസെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ പറയുന്നുണ്ട്. സ്വര്‍ണക്കടത്തിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് ആണെന്നും യു.എ.ഇ കോണ്‍സുലേറ്റ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെയുളള സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് കടന്നുകയറ്റം നടത്താനായെന്നും എന്‍.ഐ.എ പറയുന്നു. സ്വപ്ന സുരേഷ് വളരെ തെരുവ് മിടുക്കിയാണ്. നല്ലൊരു പ്രഭാഷകയാണ്, കാര്യങ്ങള്‍ നടപ്പാക്കാനുള്ള കഴിവുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി അവര്‍ നല്ല സുഹൃദ്ബന്ധം പുലര്‍ത്തിയിരുന്നു എന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചതായി ന്യൂസ് 18 പറയുന്നു.
ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് പ്രതിപക്ഷമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ബാക്കി നില്‍ക്കെ, പ്രതിപക്ഷ കോണ്‍ഗ്രസും ബിജെപിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ ആണ് നടത്തിയത്. ഇനി നടത്താനും ഇരിക്കുന്നു. എന്നാല്‍ എന്‍ഐഎ റിപ്പോര്‍ട്ട് മുഖ്യന് അനുകൂലമായി വന്നതോടെ പ്രതിപക്ഷവും ഇപ്പോള്‍ പ്രതിസന്ധിയിലായി. കഴിഞ്ഞയാഴ്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഏകദിന ഉപവാസം ആചരിച്ചപ്പോള്‍ യുഡിഎഫ്, സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം നിയമസഭയില്‍ കൊണ്ടുവന്നിരുന്നു. അത് തള്ളിപോയെങ്കിലും കൂടുതല്‍ പ്രതിഷേധത്തിലേക്ക് കടക്കാനിരിക്കെയാണ് എന്‍ഐഎ മുഖ്യമന്ത്രിക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
Post Your Comments