Latest NewsNewsIndia

നിരന്തരം കള്ളു കുടിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള 15 അസുഖങ്ങള്‍ വരില്ല : വിവാദ പ്രസ്താവന നടത്തി എക്സൈസ് മന്ത്രി

നിരന്തരം കള്ളു കുടിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള 15 അസുഖങ്ങള്‍ വരില്ല, തെലുങ്കാന എക്‌സൈസ് മന്ത്രി. വി.ശ്രീനിവാസ് ഗൗഡയാണ് വിവാദ പ്രസ്താവന നടത്തിയത്. ഞായറാഴ്ച ജംഗാവോണ്‍ ജില്ലയിലെ രഘുനാഥപ്പള്ളിയിലെ ഗണ്ഡലഗുഡം ഗ്രാമത്തില്‍ സ്വാതന്ത്ര്യസമര സേനാനി സര്‍വായ് പാപണ്ണയുടെ പ്രതിമാ അനാശ്ചാദന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്.

Read Also : വന്ദേഭാരത് ദൗത്യം, ആറാം ഘട്ടത്തില്‍ കുവൈറ്റിൽ നിന്നും 10 വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

സ്വാഭാവികമായി തെങ്ങില്‍ നിന്നും ചെത്തിയെടുക്കുന്ന കള്ളില്‍ ഔഷധഗുണങ്ങളുണ്ടോ എന്ന് പഠനം നടത്തേണ്ടതുണ്ടെന്നും പറഞ്ഞു. ‘പതിവായി കള്ളു കുടിച്ചാല്‍ കാന്‍സര്‍ പോലും മാറും.

ഒരു കാലത്ത് ദരിദ്രരുടെ മദ്യമായിരുന്ന കള്ളു കുടിക്കാന്‍ ഇപ്പോള്‍ മെഴ്സിഡസ് ബെന്‍സ് കാറില്‍ വരെയാണ് ആള്‍ക്കാര്‍ എത്തുന്നത്. തെങ്ങുചെത്ത് ഒരു പ്രൊഫഷനായി തെലുങ്കാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button