Latest NewsIndiaInternational

കോവിഡ് രോഗവ്യാപനം 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ കൂടുന്നു, ലക്ഷണങ്ങളില്ലാതെ വരുന്നതിനാൽ മറ്റുള്ളവർക്ക് പകരാൻ സാധ്യത കൂടുതൽ

ജനസാന്ദ്രത കൂടിയ പ്രദേശത്ത് താമസിക്കുന്നവരും പ്രശ്‌നം രൂക്ഷമാക്കുന്നതായി തകേഷി കസായി വ്യക്തമാക്കി

കോവിഡ് രോഗവ്യാപനം 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇവരില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ വൈറസ് ബാധിതരാണെന്ന കാര്യം അറിയുന്നില്ല. ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നതായി ലോകാരോഗ്യസംഘടന വെസ്‌റ്റേണ്‍ പസഫിക് റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി പറഞ്ഞു.ഇവരില്‍ നിന്നുള്ള വൈറസ് വ്യാപനം പ്രായമേറിയവര്‍, ദീര്‍ഘകാലമായി അസുഖം ബാധിച്ച്‌ ചികില്‍സയിലുള്ളവര്‍ തുടങ്ങിയവരിലേക്ക് പടരുന്നത് സ്ഥിതി സങ്കീര്‍ണമാക്കും.

ജനസാന്ദ്രത കൂടിയ പ്രദേശത്ത് താമസിക്കുന്നവരും പ്രശ്‌നം രൂക്ഷമാക്കുന്നതായി തകേഷി കസായി വ്യക്തമാക്കി.വെസ്റ്റേണ്‍ പസഫിക് മേഖലയില്‍ കോവിഡ് വ്യാപനം പുതിയ തലത്തിലേക്ക് മാറുകയാണ്. സര്‍ക്കാരുകള്‍ സാമൂഹികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും, തുടരുകയും വേണം. ആരോഗ്യകരമായ പുതിയ ശീലങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതുവഴി വൈറസ് വ്യാപനം തടയാനാകും. ഇതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നും കസായി അഭിപ്രായപ്പെട്ടു.

ഞങ്ങള്‍ ഒരിക്കലും മുട്ടുമടക്കില്ല, ഒരിക്കലും വിട്ടുകൊടുക്കുകയുമില്ല ; മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി വീണ്ടും ആക്ഷേപഹാസ്യമാസിക

അതേസമയം ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച്‌ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കോവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ സമീപഭാവിയില്‍ പ്രതീക്ഷിക്കേണ്ടതില്ല എന്ന് എയിംസിലെയും ഐസിഎംആര്‍ നാഷണല്‍ ടാസ്‌ക് ഫോഴ്‌സിലേയും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഒരു കോണില്‍ മാത്രമാണ് ഈ മഹാമാരി എന്ന ചിന്ത ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ അടക്കമുളള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രിക്ക് അയച്ച സംയുക്ത കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡമോളജിസ്റ്റ് എന്നി വിദഗ്ധര്‍ അടങ്ങിയ സംഘടനകളാണ് നിവേദനം നല്‍കിയത്. മോശം സാഹചര്യം നേരിടാനുളള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button