പാരിസ്: 2015 ജനുവരി ഏഴിനു തങ്ങളുടെ ഓഫിസിനു നേരേ നടന്ന ഭീകരാക്രമണത്തിന്റെ വിചാരണയ്ക്ക് മുന്നോടിയായി വിവാദമായ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി വീണ്ടും ഫ്രഞ്ച് ആക്ഷേപഹാസ്യമാസിക ഷാര്‍ലെ ഹെബ്ദോ. ‘ഞങ്ങള്‍ ഒരിക്കലും മുട്ടുമടക്കില്ല, ഞങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കില്ല’ എന്ന് മാസികയുടെ ഡയറക്ടര്‍ ലോറെന്റ് സോറിസോ മുഖപ്രസംഗത്തില്‍ കുറിച്ചു.
അഞ്ച് വര്‍ഷം മുന്‍പ് ഷാര്‍ലെ എബ്ദോ മാസികയുടെ പാരിസിലെ ഓഫീസിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഫ്രാന്‍സിലെ ഏറ്റവും പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ടു പേരാണ് വെടിവയ്പ് നടത്തിയത്. റോക്കറ്റ് ലോഞ്ചറുകളും റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
കാബു എന്നറിയപ്പെട്ടിരുന്ന കാര്‍ട്ടൂണിസ്റ്റ് ജീന്‍ കാബുറ്റ് വരച്ച മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ചതാണ് ആക്രമണത്തിനിടയാക്കിയത്. ഈ കൂട്ടക്കൊലയില്‍ കാബുവിനും ജീവന്‍ നഷ്ടമായി. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമാണിതെന്ന് അക്രമികള്‍ രക്ഷപെടുന്നതിനിടെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഭീകരാക്രമണം നടത്തി സെയ്ദ്, ഷെരീഫ് എന്നീ ഭീകരവാദികള്‍ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടെങ്കിലും അക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന 14 പേരുടെ വിചാരണ ബുധനാഴ്ച തുടങ്ങാനിരിക്കുകയാണ്. ഈ അവസരത്തിലാണ് വീണ്ടും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചരിക്കുന്നത്. ഇതാണ് അനുയോജ്യമായ സമയമെന്നും ഇപ്പോഴാണ് ആ കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിക്കേണ്ടതെന്നും മാസികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
Post Your Comments