ഭുവനേശ്വര്‍: നിര്‍ത്തിയിട്ട കാര്‍ തീപിടിച്ചതിന് പിന്നിൽ വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറാണെന്ന് സംശയം. ഭുവനേശ്വറിലെ രുചിക മാര്‍ക്കറ്റില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. സഞ്ജയ് പത്ര എന്നയാളുടെ കാറാണ് കത്തിയത്. കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് ഡാഷ്‌ബോര്‍ഡ്, സ്റ്റീയറിങ്, സീറ്റ് എന്നിവ സാറ്റിറ്റൈസര്‍ ഉപയോഗിച്ച് സഞ്ജയ് അണുവിമുക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ വാഹനം നിര്‍ത്തി സഞ്ജയ് നൂറുമീറ്ററോളം നടന്നയുടനെ വാഹനത്തിന് തീപ്പിടിക്കുകയായിരുന്നു.
Read also: രാജ്യത്ത് അൺലോക്ക് നാല് ഇന്ന് മുതൽ നിലവിൽ വരും: ലഭ്യമാകുന്ന സർവീസുകൾ
ഷോര്‍ട്ട് സര്‍ക്യൂട്ടും കാറില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറുമാണ് തീപ്പിടിത്തത്തിന് കാരണമായി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. സാനിറ്റൈസര്‍ ലീക്കായി എന്‍ജിനിലെത്തിയതിനെ തുടര്‍ന്നുണ്ടായ ബാഷ്പം തീപ്പിടിത്തതിന് കാരണമാവാനിടയുണ്ടെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സംഭവദിവസം സാനിറ്റൈസറിന്റെ കുപ്പി അടച്ചിരുന്നോ എന്ന കാര്യത്തില്‍ സഞ്ജയും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കുപ്പിയുടെ മൂടി തുറന്നിരുന്നാല്‍ സാനിറ്റൈസര്‍ ബാഷ്പീകരിച്ച് അടച്ചിട്ട കാറിനുള്ളില്‍ നിറയാനും വാഹനത്തിന്റെ ഉള്‍വശം ഒരു ഗ്യാസ് ചേംബറായിത്തീരാനും സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Post Your Comments