ലക്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രസംഗം നടത്തിയതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്‌റ്റ് ചെയ്യപ്പെട്ട ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ജയിലില്‍ അടച്ച നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. അലിഗഡ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ജനുവരി 29ന് കഫീല്‍ ഖാനെ അറസ്‌റ്റ് ചെയ്‌തത്. സര്‍വകലാശാലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാനും സാമുദായിക ഐക്യം തകര്‍ക്കാനും കഫീല്‍ ഖാന്‍ ശ്രമിച്ചുവെന്നായിരുന്നു എഫ്.ഐ.ആർ.
Post Your Comments