Latest NewsIndiaNews

ആരെങ്കിലും എനിക്ക് സീറ്റ് തരൂ: യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് ഡോ. കഫീൽ ഖാൻ

ലക്‌നൗ : എന്തെങ്കിലും രാഷ്ട്രീയ പാർട്ടികൾ പിന്തുണച്ചാൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് ഡോ.കഫീൽ ഖാൻ. അടുത്ത മാസം യുപിയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോരഖ്പുർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഒരുങ്ങുകയാണ്  യോഗി. ഈ സാഹചര്യത്തിലാണ് ഡോ. കഫീൽ ഖാന്റെ പ്രതികരണം.

ഏത് പാർട്ടി ടിക്കറ്റ് തന്നാലും യോഗിക്കെതിരെ മത്സരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് മൂന്നിനാണ് ഗോരഖ്പുരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗോരഖ്പുരിലെ ബിആർഡി മെഡിക്കല്‍ കോളജില്‍ 2017-ല്‍ ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ പ്രതി സ്ഥാനത്തായിരുന്നു കഫീൽ ഖാൻ. പിന്നീട് ഇദ്ദേഹത്തെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ച് വിടുകയും ചെയ്തിരുന്നു.

Read Also  :  സമൂഹത്തിനെ പിന്നോട്ട് നടത്തുന്നു: പിസി ജോര്‍ജിനെ പോലെയുള്ളവർക്ക് ചാനല്‍ ചര്‍ച്ചകളില്‍ ഇടംകൊടുക്കരുതെന്ന് ജിയോ ബേബി

ഇതോടെ പ്രിയങ്ക ഗാന്ധി കഫീലിന് വേണ്ടി സജീവമായി രംഗത്ത് വന്നിരുന്നു. സർക്കാരിന്റെ വീഴ്ച മറച്ചുപിടിക്കാൻ ഡോക്ടറെ ഇരയാക്കിയതാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button