Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ കുതിച്ച് കയറുന്നു: പിനാക റോക്കറ്റ് വേണ്ടി ഇന്ത്യന്‍ കമ്പനിയുമായി ഒപ്പിട്ടത് 2580 കോടിയുടെ കരാര്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ കുതിച്ച് കയറുന്നു, പിനാക റോക്കറ്റ് വേണ്ടി ഇന്ത്യന്‍ കമ്പനിയുമായി ഒപ്പിട്ടത് 2580 കോടിയുടെ കരാര്‍ .  ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിന് കരുത്തേകുന്ന പ്രഖ്യാപനമാണ് പ്രതിരോധ മന്ത്രാലയം നടത്തിയിരിക്കുന്നത്. പിനാക റോക്കറ്റ് ലോഞ്ചേഴ്‌സിനു വേണ്ട പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനായി ഇന്ത്യന്‍ കമ്പനിയുമായി 2580 കോടിയുടെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ടാറ്റ പവര്‍ കമ്പനി ലിമിറ്റഡുമായും (ടിപിസിഎല്‍), എന്‍ജിനീയറിങ് കമ്പനി എല്‍ ആന്‍ഡ് ടിയുമായാണ് പിനാക റോക്കറ്റ് ലോഞ്ചറുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പിട്ടത്. പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഎംഎല്‍) പദ്ധതിയുടെ ഭാഗമാകും.

read also : ചൈന വീണ്ടും ഇന്ത്യയ്ക്ക് നേരെ : ഇന്ത്യയ്ക്ക് നേരെ പോര്‍മുഖം തുറന്ന് ചൈന : സര്‍വ യുദ്ധസന്നാഹങ്ങളുമായി ഇന്ത്യന്‍ സൈന്യം

ടിപിസിഎല്ലും എല്‍ ആന്‍ഡ് ടിയും ആറ് ആര്‍മി റെജിമെന്റുകള്‍ക്ക് 2,580 കോടി രൂപ ചെലവില്‍ റോക്കറ്റ് ലോഞ്ചറുകള്‍ നിര്‍മിക്കും. റോക്കറ്റ് ലോഞ്ചറുകള്‍ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ ബിഎംഎല്‍ നല്‍കും. ആറ് പിനാക റെജിമെന്റുകള്‍ക്ക് വേണ്ടിയുള്ള ഓട്ടോമേറ്റഡ് ഗണ്‍ എയിമിങ് ആന്‍ഡ് പൊസിഷനിങ് സിസ്റ്റമുള്ള (എജിഎപിഎസ്) 114 ലോഞ്ചറുകള്‍ ടാറ്റാ പവര്‍ ലിമിറ്റഡും 45 കമാന്‍ഡ് പോസ്റ്റുകള്‍ എല്‍ ആന്‍ഡ് ടിയും നിര്‍മിച്ചു നല്‍കും. ആഭ്യന്തരമായി നിര്‍മിച്ച റോക്കറ്റ് ലോഞ്ചറുകള്‍ ഘടിപ്പിക്കുന്ന 330 വാഹനങ്ങള്‍ ബിഎംഎല്‍ നല്‍കും.

സായുധ സേനയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി പിനാക റെജിമെന്റുകള്‍ വടക്ക്, കിഴക്ക് അതിര്‍ത്തികളില്‍ വിന്യസിക്കും. പിനാക റെജിമെന്റുകള്‍ 2024 ഓടെ പൂര്‍ത്തീകരിക്കാനാണ് പദ്ധതി. പിനാക മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റം (എംഎല്‍ആര്‍എസ്) പ്രതിരോധ ഗവേഷണ വിഭാഗമായ ഡിആര്‍ഡിഒ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button