Latest NewsNewsIndia

ജമ്മു കശ്മീരിലെ ജനങ്ങളോട് മാത്രമാണ് ഞങ്ങൾക്ക് പ്രതിബദ്ധത , അവർക്ക് വേണ്ടി പ്രവർത്തിക്കും; ഫാറൂഖ് അബ്ദുല്ല

ശ്രീനഗർ : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കുന്നതിനെതിരെ കൂട്ടായി പോരാടാനുള്ള ആറ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനത്തെ പാക്കിസ്ഥാൻ പ്രശംസിച്ചതിന് മറുപടിയുമായി നാഷണൽ കോൺഫറൻസ് ചെയർമാൻ ഫാറൂഖ് അബ്ദുല്ല. ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ ന്യൂഡൽഹിയുടെയോ അതിർത്തിക്കപ്പുറത്തുള്ളവരുടെയോ കളി പാവകളല്ലെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ പാക്കിസ്ഥാൻ എല്ലായ്‌പ്പോഴും ആക്ഷേപിക്കുക മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ അവർ ഞങ്ങളെ ഇഷ്ടപ്പെടുന്നു, ഞങ്ങൾ ആരുടെയും പാവകളല്ല, ന്യൂഡൽഹിയുടെയോ അതിർത്തിക്കപ്പുറത്തുള്ളവരുടെയോ അല്ലെന്ന് ഞാൻ വ്യക്തമാക്കാം. ജമ്മു കശ്മീരിലെ ജനങ്ങളോട് മാത്രമാണ് ഞങ്ങൾക്ക് പ്രതിബദ്ധത, അവർക്ക് വേണ്ടി പ്രവർത്തിക്കും. ”-അബ്ദുല്ല പറഞ്ഞു.

അതേസമയം ക്രോസ് ബോർഡർ ടെററിസവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കശ്മീരിലേക്ക് ആയുധങ്ങളുമായി ആളുകളെ ഇറക്കുന്നത് പാക്കിസ്ഥാൻ നിർത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംസ്ഥാനത്തെ രക്തച്ചൊരിച്ചലിന് അറുതിവരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും ഫറൂബ് അബ്ദുള്ള പറഞ്ഞു. കശ്മീർ ജനത രണ്ട് വശത്തെയും അതിർത്തികളിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിന് ഒരു അറുതി വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button