ന്യൂഡല്‍ഹി: ചാനല്‍ അവതാരകന്റെ വായടപ്പിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള താന്‍ ഇന്ത്യക്കാരനാണോ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ചു. പ്രകോപനപരമായ ചോദ്യം ചോദിച്ചത് ഹിന്ദി ചാനലായ ആജ് തകിലെ മാധ്യമപ്രവര്‍ത്തകനാണ്. ആജ് തകിലെ പുണ്യ പ്രസൂണ്‍ ബാനര്‍ജിയാണ് അഭിമുഖ പരിപാടിയില്‍ ചോദ്യം ചോദിച്ചത്.
ചോദ്യം താങ്കള്‍ സ്വയം ഇന്ത്യക്കാരനാണെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു. കശ്മീര്‍ പ്രശ്നത്തിലെ നിലപാട് സംബന്ധിച്ചായിരുന്നു ചോദ്യം. നിങ്ങളെപ്പോലുള്ളവര്‍ക്ക് സംശയമുണ്ടാകുമെന്നും എന്നാൽ എനിക്ക് അക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളാരാണ് ഞാന്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍. നിങ്ങള്‍ പോയി ഒരു സൈക്യാട്രിസ്റ്റിനെ കാണണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
Post Your Comments