ന്യൂഡല്‍ഹി: ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ ചെല്ലുമ്പോള്‍ സംയമനം പാലിക്കാന്‍ പരിശീലിക്കണമെന്ന് പ്രധാനമന്ത്രിയെ ഉപദേശിച്ച് മന്‍മോഹന്‍ സിംഗ്. മുന്‍ കേന്ദ്ര മന്ത്രി മനീഷ് തിവാരിയുടെ ‘ഫാബ്ലസ് ഓഫ് ഫ്രാക്ച്വര്‍ ടൈംസ്’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.
അതേസമയം പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വത്തിന് ചേരുന്ന സ്ഥിരതയുള്ള പെരുമാറ്റം മാതൃകയായി അവതരിപ്പിക്കണമെന്നും മന്‍മോഹന്‍ സിംഗ് മോദിയോട് ആവശ്യപ്പെട്ടു. പ്രകാശന ചടങ്ങില്‍ മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പങ്കെടുത്തിരുന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ‘വളരെ നല്ല’ ബന്ധമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പി ഭരിച്ചിരുന്ന സംസ്ഥാനങ്ങളോട് ഒരു വേര്‍തിരിവും ഉണ്ടായിട്ടില്ലെന്നും മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments