പ്രതീക്ഷകളുടെ പൂവിളികളുമായി ഒരിയ്ക്കല്‍ക്കൂടി ഓണം വന്നെത്തിയിരിയ്ക്കുകയാണ്. സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ഓണക്കാലം മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട ആഘോഷമാണ്.
അസമത്വവും ചൂഷണവും ദുരയും പകയും കള്ളവും ചതിയുമില്ലാത്ത മാതൃകാഭരണം സംബന്ധിച്ച ഭാഗവത സങ്കല്‍പ്പമാണ് ഓണത്തിന്റെ പുരാവൃത്തം. അത്തം നാള്‍ തുടങ്ങി പത്താം ദിനം തിരുവോണമാണ്. ഐതിഹ്യപ്പെരുമയില്‍ ഊറ്റം കൊള്ളുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍, പാട്ടിലും പഴങ്കഥകളിലും നിറയുന്ന ഗതകാലസ്മരണകളുടെ പുനരാവിഷ്‌കരണമെന്നോണം ഓണം സമുചിതമായി ആഘോഷിക്കുന്ന സുദിനമാണ്.
Read Also : വീട്ടിലെ ഉറുമ്പ് ശല്യത്തില്‍ നിന്നു രക്ഷ നേടാൻ കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം
ഓരോ ഓണവും വീണ്ടും പ്രതീക്ഷ ഉണര്‍ത്തി വന്നുപോകുന്നു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ആഘോഷിക്കുകയാണ്. ഈസ്റ്റ്കോസ്റ്റിന്റെ എല്ലാ വായനക്കാർക്കും തിരുവോണാശംസകൾ നേരുന്നു.
Post Your Comments