ന്യൂഡല്‍ഹി • കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണിന് പിഴ ശിക്ഷ വിധിച്ചു കോടതി. ഒരു രൂപ പിഴ ശിക്ഷയാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. സെപ്റ്റംബര്‍ 1 5നകം പിഴ ശിക്ഷ പ്രശാന്ത് ഭൂഷണ് അടയ്ക്കണമെന്നും ഇല്ലെങ്കില്‍ മൂന്നു മാസം തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പിഴ ശിക്ഷ ഒടുക്കിയില്ലെങ്കില്‍ തടവിനു പുറമേ മൂന്നു വര്‍ഷത്തെ പ്രാക്ടീസ് വിലക്കും നേരിടേണ്ടി വരും.
ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് പ്രശാന്ത് ഭൂഷൻ ചെയ്ത ട്വീറ്റ് കോടതിയലക്ഷ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മാപ്പു പറയണമെന്ന് ഭൂഷനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയാറായില്ല. മനഃസാക്ഷിക്ക് തെറ്റെന്ന് ബോധ്യമുള്ള കാര്യങ്ങളില്‍ മാത്രമേ മാപ്പ് പറയുകയുള്ളുവെന്നാണ് നേരത്തെ കോടതിയില്‍ ഭൂഷന്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ അദ്ദേഹം പിഴ ശിക്ഷ ഒടുക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പൂരിൽ ഹാർലി ഡേവിഡ്സൺ ബൈക്കിലിരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവർഷത്തെ നാലു ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകൾ. ഇവ വസ്തുതാപരമായി ശരിയല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.
Post Your Comments