Latest NewsNewsIndia

രാമരാജ്യം Vs യമരാജ്യം; പ​രി​ഹ​സിച്ച് പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

ന്യൂ​ഡ​ല്‍​ഹി: രാജ്യത്തെ ഭരണ മികവിൽ ​ഏറ്റവും മികച്ച സംസ്ഥാനം കേരളമെന്ന​ പബ്ലിക്​ അ​ഫേഴ്​സ്​ ഇന്‍ഡക്​സ്​ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അഭിഭാഷകനും ആക്​ടിവിസ്​റ്റുമായ പ്രശാന്ത്​ഭൂഷന്‍. ഇതേ റിപ്പോര്‍ട്ടില്‍ ഏറ്റവും പിറകിലുള്ളത്​ യു.പിയാണ്​. ഈ വൈരുധ്യത്തെ ചൂണ്ടിക്കാട്ടി കേരളമാണ്​ രാമരാജ്യമെന്നും യു.പി യമരാജ്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘കേരളം മികച്ച ഭരണം നടത്തുന്നതായും ഉത്തര്‍പ്രദേശ് ഏറ്റവും മോശം അവസ്ഥയിലാണെന്നും പബ്ലിക് അഫയേഴ്‌സ് സെനര്‍ര്‍ റിപ്പോര്‍ട്ട്. ​​​രാമരാജ്യം Vsയമരാജ്യം’-അദ്ദേഹം കുറിച്ചു.

Read Also: മകളുടെ കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല; നാല് വയസ്സുള്ള കുഞ്ഞിനെ പിതാവ് ശ്വാസംമുട്ടിച്ച് കൊന്നു

അതേസമയം 2020ലെ പബ്ലിക്ക് അഫയേഴ്സ് ഇന്‍ഡക്സ് റിപ്പോര്‍ട്ടില്‍ രാജ്യത്തെ മികച്ച ഭരണനിര്‍വഹണ സംസ്ഥാനമായി കേരളം. തുടർച്ചയായി നാലാം തവണയാണ് കേരളത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. 1.388 പോയിന്റാണ് കേരളം നേടിയത്. കഴിഞ്ഞ വര്‍ഷവും 1.011 പോയിന്റുമായി വലിയ സംസ്ഥാനങ്ങളില്‍ കേരളം തന്നെയായിരുന്നു ഒന്നാമത്. 2020ലെ റിപ്പോര്‍ട്ടില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ ബിജെപി ഇതര സംസ്ഥാനങ്ങളാണ്. കേരളത്തിനുപിന്നില്‍ തമിഴ്നാടും–- 0.912, ആന്ധ്രയും–- 0.531. ഉത്തര്‍പ്രദേശ്, ഒഡിഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഭരണനിര്‍വഹണത്തില്‍ ഏറ്റവും പിന്നില്‍. മൂന്നു സംസ്ഥാനങ്ങള്‍ക്കും നെഗറ്റീവ് പോയിന്റ്. മുന്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന പബ്ലിക് അഫയേഴ്സ് സെന്ററാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button