മുംബൈ: ഐപിഎൽ തുടങ്ങാനിരിക്കെ ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി. സുരേഷ് റെയ്നയ്ക്ക് പിന്നാലെ വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗും ഐപിഎല്ലിൽ നിന്ന് പിന്മാറിയേക്കുമെന്നാണ് സൂചന. അമ്മ അസുഖ ബാധിതയായി കിടക്കുന്നത് കാരണം ഹർഭജൻ ചെന്നൈയുടെ പരിശീലന ക്യാംപിൽ നിന്ന് വിട്ടുനിന്നിരുന്നു. താരം ഇതുവരെ യുഎഇയിൽ എത്തിയിട്ടില്ല. ചെന്നൈ ക്യാംപിലെ കൊവിഡ് വ്യാപനമാണ് താരത്തെ പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.
Read also: ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയിരുന്ന വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്കി കുമ്മനം രാജശേഖരൻ
ഇതിനിടെ ഉപനായകൻ സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയിരുന്നു. ബന്ധുക്കൾക്കെതിരെ കവർച്ച സംഘം നടത്തിയ ആക്രമണത്തെ തുടർന്നാണ് താരം മടങ്ങുന്നതെന്നും എന്നാൽ ഇതല്ല ടീം ക്യാംപുമായുണ്ടായ പ്രശ്നങ്ങളാണ് പെട്ടന്നുണ്ടായ മടക്കത്തിന് കാരണമെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.
Post Your Comments