മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ടി20യില്‍ ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്റെയും ഡേവിഡ് മലന്റെയും ബാറ്റിംഗ് മികവില്‍ പാക്കിസ്ഥാനെതിരെ 5 വിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട്. കളിയില്‍ അര്‍ധ സെഞ്ച്വറിയോടെ വിജയത്തിലേക്ക് നയിച്ച മോര്‍ഗനാണ് മാന്‍ ഓഫ് ദി മാച്ച്. സ്‌കോര്‍ പാകിസ്ഥാന്‍: 195-4 (20 ഓവര്‍), ഇംഗ്ലണ്ട്: 199-5 (19.1 ഓവര്‍)
മോര്‍ഗന് 17-ാം ഓവറില്‍ പുറത്തായെങ്കിലും 14-ാം ടി 20 അര്‍ധ ശതകം നേടിയാണ് അദ്ദേഹം പുറത്തായത്. പുരുഷന്മാരുടെ ടി 20 യില്‍ മറ്റൊരു ഇംഗ്ലീഷ് ബാറ്റ്‌സ്മാനും പത്തോ അതിലധികമോ തവണ അര്‍ധശതകം പൂര്‍ത്തിയാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 33 പന്തില്‍ 66 റണ്‍സാണ് മോര്‍ഗന്‍ അടിച്ചുകൂട്ടിയത്. 6 ഫോറുകളുടെയും 4 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് താരം അര്‍ധ ശതകം പൂര്‍ത്തിയാക്കിയത്. ക്യാപ്റ്റനെ പിന്തുണച്ച ഡേവിഡ് മലന്‍ വിജയ റണ്‍സ് നേടി 54 റണ്‍സുമായി പുറത്താകാതെ നിന്നു.
രണ്ടാം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും 21 കാരനായ ടോം ബാന്റണും പവര്‍പ്ലേയില്‍ 65 റണ്‍സ് നേടി കൊടുത്തു. ഏഴാം ഓവറില്‍ പാകിസ്ഥാന്‍ യുവ വലംകൈയ്യന്‍ ലെഗ് ബ്രേക്ക് ഷാദാബ് ഖാന്‍ തുടര്‍ച്ചയായ പന്തില്‍ ഇരുവരെയും പുറത്താക്കി. മലനും ക്യാപ്റ്റന്‍ മോര്‍ഗനും പിന്നീട് ക്രീസിലെത്തി സെഞ്ച്വറി കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. ഏഴാം തവണയാണ് മോര്‍ഗന്‍ ടി 20 യില്‍ സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയാകുന്നത്.
നേരത്തെ മുഹമ്മദ് ഹഫീസിന്റെയും ബാബര്‍ ആസാമിന്റെയുംമികവിലാണ് പാക്കിസ്ഥാന്‍ 20 ഓവറില്‍ 195/4 റണ്‍സ് നേടിയത്. ഇംഗ്ലീഷ് ടീമിനെതിരായ പാക്കിസ്ഥാന്റെ എക്കാലത്തെയും ഉയര്‍ന്ന ടി 20 ടോട്ടലാണിത്.
ഫക്കര്‍ ആസമിനൊപ്പം ബാബറും ചേര്‍ന്ന് ഓപ്പണിംഗില്‍ തന്നെ പാക്കിസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 72 റണ്‍സ് നേടി. ആസമിന്റെ പുറത്താക്കലിനുശേഷം, മുന്‍ ക്യാപ്റ്റന്‍ ഹഫീസ് ടീമിന്റെ ചുമതല തുടര്‍ന്നു, കൂടാതെ 2,000 ടി 20 റണ്‍സും നേടി. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ പാകിസ്ഥാന്‍ ബാറ്റ്‌സ്മാനാണ് ഹഫീസ്. ബാബര്‍ ആസാം ടെസ്റ്റിന് പിന്നാലെ ഫോം തുടരുകയും അര്‍ദ്ധസെഞ്ച്വറി നേടുകയും ചെയ്‌തെങ്കിലും ഉടന്‍ തന്നെ പുറത്തായി. ഷോഫ് മാലിക്കിന്റെ മാന്യമായ പിന്തുണയോടെ ഹഫീസ് പാകിസ്ഥാന്റെ ഇന്നിംഗ്‌സ് നങ്കൂരമിട്ടു. ആദ്യ ഇന്നിംഗ്സിന്റെ അവസാന ഡെലിവറിയില്‍ 36 പന്തില്‍ 69 റണ്‍സിന് ഹഫീസ് പുറത്തായി.
സ്‌കോര്‍
ഇംഗ്ലണ്ട്: 199-5 (19.1 ഓവര്‍) ഇയോണ്‍ മോര്‍ഗന്‍ 66 (33), ഡേവിഡ് മലന്‍ 54 * (36), ഷാദാബ് ഖാന്‍ 3-34
പാകിസ്ഥാന്‍: 195-4 (20 0 ഓവര്‍) മുഹമ്മദ് ഹഫീസ് 69 (36), ബാബര്‍ ആസാം 56 (44), ആദില്‍ റാഷിദ് 2-32
Post Your Comments