Latest NewsIndiaNews

പാകിസ്ഥാന്‍ സൈനികരെ ഭീകരര്‍ കൊലപ്പെടുത്തി

പെഷവാർ, പാകിസ്ഥാൻ • അഫ്ഗാൻ അതിർത്തിക്ക് സമീപം വടക്കുപടിഞ്ഞാറൻ ഭാഗത്ത് മുൻ താലിബാൻ, അൽ-ക്വൊയ്ദ ശക്തികേന്ദ്രത്തിൽ നടത്തിയ തെരച്ചിലിനിടെ തീവ്രവാദികൾ നടത്യ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയിലെ ജില്ലയായ സൗത്ത് വസീറിസ്ഥാനിൽ നടന്ന ആക്രമണത്തിൽ നാല് സൈനികർക്കും പരിക്കേറ്റു.

ആക്രമണം സംബന്ധിച്ച് സൈന്യം കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ തെക്കൻ വസീറിസ്ഥാൻ തീവ്രവാദ താവളമായി പ്രവർത്തിച്ചിരുന്നു. അടുത്ത കാലം വരെ പാകിസ്ഥാൻ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ താലിബാൻ പ്രദേശത്തെ വീണ്ടെടുത്തിരുന്നു.

തീവ്രവാദികളുടെ സാന്നിധ്യമുള്ള ഈ പ്രദേശത്ത് മുമ്പുണ്ടായ ഇത്തരം അക്രമങ്ങൾക്ക് പാകിസ്ഥാൻ താലിബാനെ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു ഗ്രൂപ്പും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

അടുത്തിടെ പുറത്തുവിട്ട യുഎൻ റിപ്പോർട്ട് അനുസരിച്ച് 6,000 ലധികം പാകിസ്താൻ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിൽ ഒളിച്ചിരിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും നിയമവിരുദ്ധമായ പാകിസ്ഥാൻ താലിബാൻ ഗ്രൂപ്പിൽ പെടുന്നു. ഇവര്‍ പലപ്പോഴും പാകിസ്ഥാൻ സൈനിക, സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button