പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേര് വന്നത് മുതല്‍ കാത്തിരുന്ന് അവസാനം ജോലി ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ ആത്മഹത്യ ചെയ്ത അനുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വിവാദ പ്രസ്താവനയുമായി മോഡല്‍ രശ്മി ആര്‍ നായര്‍ രംഗത്തെത്തിയിരുന്നു. 28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പി.എസ്.സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിതെന്നായിരുന്നു രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിലെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നാലെ പോസ്റ്റ് അപ്രത്യക്ഷമാകുകയും ചെയ്തു.
എന്നാല്‍ പോസ്റ്റ് താന്‍ പിന്‍വലിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രശ്മി. ’28 വയസ്സായിട്ടും തൊഴിലെടുക്കാന്‍ മടികൊണ്ട് പി.എസ്.സി ലിസ്റ്റും നോക്കി ഇരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്’ എന്നൊരു പ്രസ്താവന താന്‍ നടത്തിയിരുന്നു. ആ പ്രസ്താവന നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് മാസ് റിപ്പോര്‍ട്ട് ചെയ്ത് ഫേസ്ബുക്കില്‍ നിന്നും റിമൂവ് ചെയ്തു എന്നതിനര്‍ത്ഥം താന്‍ ആ പ്രസ്താവനയില്‍ നിന്നും പിറകോട്ട് പോയി എന്നതല്ല. തന്റെ പൊതുവിഷയങ്ങളില്‍ ഉള്ള അഭിപ്രായങ്ങള്‍ പൂര്‍ണമായും വ്യക്തിപരമാണ്. അതില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്ക്കോ സ്ഥാനമില്ല. മേല്‍പ്പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും രശ്മി നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Post Your Comments